ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടംതുടരുന്നു
3 March 2015
ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടംതുടരുന്നു. നിഫ്റ്റി സൂചിക 39.50 പോയന്റ് ഉയര്‍ന്ന് 8996.25ലും സെന്‍സെക്സ് സൂചിക 134.59 പോയന്റ് ഉയര്‍ന്ന് 29593.73ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, എംആന്റ്എം, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.