പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കണമെന്ന് : ശാന്തി ഭൂഷൺ

single-img
3 March 2015

sആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി അംഗം പ്രശാന്ത് ഭൂഷണും,​ യോഗേന്ദ്ര യാദവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കണമെന്ന് പാർട്ടിയുടെ സ്ഥാപക അംഗമായ ശാന്തി ഭൂഷൺ ആവശ്യപ്പെട്ടു.പാര്‍ട്ടിയുടെ നഷണല്‍ എക്‌സിക്യൂട്ടീവിന്‌ അയച്ച കത്തിലാണ്‌ ശാന്തി ഭൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്‌. പാർട്ടിയിൽ പിളർപ്പുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.

 
കെജ്രിവാള്‍ പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ സ്‌ഥാനം ഒഴിയണമെന്ന മുന്‍ നിലപാടില്‍ നിന്നും ശാന്തി ഭൂഷന്‍ പിന്നോക്കം പോയി. കണ്‍വീനര്‍ സ്‌ഥാനം ഒഴിയണോ ഡെപ്യൂട്ടി കണ്‍വീനറെ നിയമിക്കണോ തുടങ്ങിയ കാര്യങ്ങള്‍ കെജ്രിവാള്‍ തന്നെ തീരുമാനിക്കട്ടെയെന്ന്‌ ശാന്തി ഭൂക്ഷന്‍ കത്തില്‍ പറയുന്നു. ശുദ്ധ രാഷ്ട്രീയത്തെ എല്ലാവരും അംഗീകരിച്ചു എന്നതിന്റെ തെളിവാണ് പാർട്ടിയുടെ ഡൽഹിയിലെ വിജയമെന്നും രാജ്യത്താകമാനം എ.എ.പി ശുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ കത്തിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.