മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ തുക അനുവദിച്ചതില്‍ ആശങ്കയോടെ പാക് മാധ്യമങ്ങള്‍ക്ക്

single-img
3 March 2015

budget2015മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ പ്രതിരോധമേഖലയ്ക്ക് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക അനുവദിച്ചതില്‍ ആശങ്കയോടെ പാക് മാധ്യമങ്ങള്‍ക്ക് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.95 ശതമാനം തുകയുടെ വര്‍ദ്ധനവാണ് രാജ്യ സുരക്ഷയ്ക്കായി ബജറ്റില്‍ സര്‍ക്കാര്‍ ഇത്തവണ അധികം വകയിരുത്തിയിരിക്കുന്നത്.

 

അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം വ്യാപകമായിരിക്കേ ഇന്ത്യ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവച്ചതിനുപിന്നില്‍ വ്യക്തമായ ഉദ്ദേശമുണ്ടെന്നാണ് പാക് മാധ്യമമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ എഡിറ്റോറിയലിലൂടെ വ്യക്തമാക്കിയത്. പാകിസ്ഥാനിലെ മറ്റൊരു പ്രധാന മാധ്യമമായ ദി ഡോണും രാജ്യങ്ങള്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നരീതിയിലാണ് പ്രതികരിച്ചത്.