ക്ലീന്‍ ട്രെയിന്‍ സ്റ്റേഷന്‍ പദ്ധതി കേരളത്തിലും

single-img
3 March 2015

trainദീര്‍ഘദൂര തീവണ്ടികൾ സ്റ്റേഷനില്‍വെച്ചുതന്നെ വൃത്തിയാക്കുന്ന ക്ലീന്‍ ട്രെയിന്‍ സ്റ്റേഷന്‍ പദ്ധതി ഷൊർണൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തനസജ്ജമായി. ദീര്‍ഘദൂരവണ്ടികളെത്തുന്ന മൂന്ന് പ്ലാറ്റ്‌ഫോമുകളിലാണ് ശുചീകരണസംവിധാനമുള്ളത്.റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിനാണ് ചുമതല.

 
ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് തീവണ്ടി വൃത്തിയാക്കാന്‍ വേണ്ടത് 15 മിനിറ്റ് മതി ആകും . ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് പമ്പ്, വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്ന വാക്വം ക്ലീനര്‍ തുടങ്ങിയവ ഒരുക്കിക്കഴിഞ്ഞു. സ്ലീപ്പര്‍, എ.സി. കോച്ചുകളിലെ ചപ്പുചവറുകള്‍ നീക്കംചെയ്യല്‍, ശൗചാലയങ്ങള്‍ വൃത്തിയാക്കല്‍, ജനല്‍ച്ചില്ലുകളിലെയും പുറംഭാഗത്തെയും അഴുക്കുനീക്കല്‍ തുടങ്ങിയവ പൂര്‍ത്തിയാക്കി ബോഗി തുടച്ചുവൃത്തിയാക്കി വിടാന്‍ കഴിയുന്ന സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്.

 

കേരളത്തില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. 60 തൊഴിലാളികളും ഇതിനായി പ്രവര്‍ത്തനസജ്ജരായിക്കഴിഞ്ഞു. ദിവസേന രാവിലെ ആറിനും വൈകീട്ട് പത്തിനുമിടയില്‍ ഷൊറണൂരിലെത്തുന്ന 38 തീവണ്ടികളാണ് വൃത്തിയാക്കുക. ഉപയോഗത്തിനുള്ള വെള്ളം നല്‍കുന്നത് റെയില്‍വേയാണ്. എന്നാല്‍, യന്ത്രങ്ങളെത്തിക്കുന്നത് കരാറുകാരനാണ്. പദ്ധതിക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനായി പുതിയ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.