ആറ്റുകാല്‍ പൊങ്കാല:തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

single-img
3 March 2015

poആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹെവി വാഹനങ്ങള്‍, കണ്ടെയ്‌നര്‍, ലോറികള്‍ എന്നിവയ്‌ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിനും പാര്‍ക്കു ചെയ്യുന്നതിനുമാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്  . ബുധനാഴ്‌ച രണ്ടു മണിമുതല്‍ വ്യാഴാഴ്‌ച രാത്രി എട്ടുവരെ നിയന്ത്രണം തുടരുമെന്ന്‌ അധികൃതര്‍ അറിയിച്ചു.