മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ- ശിവസേന

single-img
3 March 2015

shivaമുംബൈ: മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന. പാര്‍ട്ടിപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന ഈ കാര്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിലെ മുസ്ലീം സമൂഹത്തിന് സംവരണം നല്‍കണമെന്ന് അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടിരുന്നു.ഇതിനെ വിമര്‍ശിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെങ്കില്‍ മാത്യരാജ്യം ഇന്ത്യയെന്ന് ആദ്യം അംഗീകരിക്കണം. ഇന്ത്യയില്‍ മതസ്വാതന്ത്യം മുസ്ലിങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും ലേഖനം സമര്‍ത്ഥിക്കുന്നു.

മഹാരാഷ്ട്രയില്‍ മറാത്തികള്‍ക്കു നല്കിയിരിക്കുന്നതു പോലെ പരിഗണന വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനു മറുപടിയുമായാണു ശിവസേന രംഗത്തെത്തിയത്. പിന്നോക്ക വിഭാഗക്കാരായ മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കുന്നത് അവരുടെ പ്രതിഷേധം കാരണമോ മുസ്ലിങ്ങള്‍ ആയതുകൊണ്ടോ അല്ലെന്നും അവര്‍ രാജ്യത്തെ പൗരന്മാരായതുകൊണ്ടാണെന്നും ശിവസേന ലേഖനത്തില്‍ പറയുന്നു.