മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ സ്ഥിതി മോശമാകും- വി.എസ് അച്യുതാനന്ദന്‍

single-img
3 March 2015

vsതിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ സ്ഥിതി മോശമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിക്ക് ക്ളീന്‍ ചിറ്റ് നല്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്ത് അവകാശമെന്നും വി.എസ് ചോദിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ കരാറുകാര്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാടിലാണ് കെ എം മാണി.