ദേശീയ പാതയിൽ ലോറിയും കാറും കുട്ടിയിടിച്ച് യുവതി മരിച്ചു

single-img
3 March 2015

Accidentആലപ്പുഴ: കായംകുളത്ത്‌ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.  വെളുപ്പിന്‌ അഞ്ച്‌ മണിയോടെ മിനി ലോറിയും കാറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ യാത്ര ചെയ്‌തിരുന്ന ദീപ ശശിധരന്‍(23) ആണ്‌ മരിച്ചത്‌. മറ്റു മൂന്ന്‌ പേരുടെ നില ഗുരുതരമാണ്.

ദീപയുടെ അച്‌ഛന്‍ ശശിധരന്‍, അമ്മ വല്‍സല കാര്‍ ഡ്രൈവര്‍ ജോണി എന്നിവര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ദീപയും കുടുംബവും കരുനാഗപ്പള്ളിയില്‍ നിന്നും കൊച്ചിയിലേക്കു പോകും വഴിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.   ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.