മോദി സർക്കാരിനെതിരെ സമരം ചെയ്യാൻ മോദിയുടെ ഇളയ സഹോദരൻ

single-img
3 March 2015

downlohfad (1)ബിജെപി സര്‍ക്കാറിനെതിരെ സമരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരനും.മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദിയാണു പൊതുവിതരണവുമായി ബന്ധപ്പെട്ട ബിജെപി സര്‍ക്കാറിന്റെ നയത്തിനെതിരെ സമരവുമായി രംഗത്ത് വന്നത്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എ.പി.എല്ലുകാര്‍ക്കുള്ള റേഷന്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെ ഫെയര്‍ പ്രൈസ് ഷോപ് ഡീലേസ് ഫെഡറേഷന്‍ മുംബൈയില്‍ നടത്തിയ ധര്‍ണയില്‍ മോദിയുടെ സഹോദരൻ പങ്കെടുത്ത് സമരക്കാരെ അഭിസംബോധന ചെയ്തു.. ബിഹാറിലും ഉത്തര്‍പ്രദേശിലും ബിജെപി തോല്‍ക്കാന്‍ ഉണ്ടായ കാരണം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാത്തതാണെന്നും പ്രഹ്‌ളാദ് മോദി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാറിനെതിരെ വരുന്ന 27ന് ഡല്‍ഹി രാംലീലാ മൈതാനത്ത് ഫെഡറേഷന്റെ ധര്‍ണക്ക് പ്രഹ്‌ളാദ് നേതൃത്വം നല്‍കുന്നുണ്ട്

വീടുവിട്ടിറങ്ങിയതിന് ശേഷം നരേന്ദ്ര മോദിയുമായി ഒരുബന്ധവുമില്ലെന്ന് പ്രഹ്‌ളാദ് മോദി പറഞ്ഞു.2013ല്‍ മോദി ഗുജറാത്ത് മുഖ്യനായിരിക്കെ ഗുജറാത്ത് സര്‍ക്കാറിനെതിരെയും പ്രഹ്ലാദ് മോദി സമരം നയിച്ചിരുന്നു