മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു;ബീഫ് വില്‍ക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ അഞ്ചുവര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും

single-img
3 March 2015

527942-530747-cattle-carcasses-in-a-slaughterhouseമഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സർക്കാർ ബീഫ് നിരോധിച്ചു. ബീഫ് നിരോധിച്ചുകൊണ്ടുള്ള 1995ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ ബില്ലിന്റെ ഭേദഗതി രാഷ്ട്രപതി ഒപ്പുവെച്ചു.ബീഫ് വില്‍ക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാകും. നിയമലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ

പുതിയ നിയമം പാസാക്കിയതോടെ കാളകളെ കൊല്ലുന്നത് മഹാരാഷ്ട്രയിൽ നിയമവിരുദ്ധമാകും.ഗോവധം നിരോധിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.പശുക്കളെ കൊല്ലുന്നത് നേരത്തെ തന്നെ മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടുണ്ട്.നേരത്തെ അനുമതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കാളകളെ കൊല്ലാമായിരുന്നു.

ബീഫ് സാധാരണക്കാരന്റെ ഇഷ്ട ഭക്ഷണമായാണു കണക്കാക്കുന്നത്.മട്ടന്റെ മൂന്നിലൊന്ന് വിലയ്ക്ക് ബീഫ് ലഭിക്കും.മഹാരാഷ്ട്രയിൽ 90000 കിലോ മട്ടനാണു ദിവസേന വിറ്റഴിക്കുന്നത്