ഗള്‍ഫിലേക്കു കടന്ന ടി.പി കേസ് പ്രതി പിടിയില്‍

single-img
3 March 2015

tp-big-copyടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ രാഹുൽ പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയ രാഹുൽ, തിരികെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

സംഭവത്തിനു ശേഷം ഗള്‍ഫിലേക്കു മുങ്ങിയ ഇയാള്‍ ചൊവ്വാഴ്ചയാണു തിരിച്ചെത്തിയത്. കൊലപാതകികള്‍ക്കു മൊബൈല്‍ ഫോണും ആയുധങ്ങളും സംഘടിപ്പിച്ചു നല്‍കിയെന്നാണു രാഹുലിനെതിരേയുള്ള കേസ്. കേസില്‍ 24-ാം പ്രതിയാണു ഇയാൾ