രവീന്ദ്ര സംഗീതം ശ്രുതി താഴ്ത്തിയിട്ട് ഇന്നേക്ക് പത്തുവര്‍ഷം

single-img
3 March 2015

hqdefault (3)ഇന്ന് മാർച്ച് 3. മലയാള ചലച്ചിത്രലോകത്തിന് ഈ ദിനം ഒരിക്കലും മറക്കാന്‍ കഴിയില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമാണ് രവീന്ദ്ര സംഗീതം മലയാളിയുടെ ഓര്‍മ്മകളിലേക്ക് മറഞ്ഞത്. ആരോടും ഒരുവാക്ക് പോലും പറയാതെ രവീന്ദ്രന്‍ മാഷ് പടികടന്ന് പോയെങ്കിലും മലയാളിയുടെ ഹൃദയങ്ങളെ ഏഴുസ്വരങ്ങള്‍ ഇപ്പോഴും തഴുകിയുണര്‍ത്തുകയാണ്. മലയാള ചലച്ചിത്ര സംഗീത ലോകത്തെ പകരക്കാരനില്ലാത്ത അത്ഭുത പ്രതിഭ രവീന്ദ്രന്‍ മാസ്റ്റര്‍ ഇന്നും സംഗീതാസ്വദകരുടെ മനസ്സില്‍ ജീവിക്കുന്നു.

പിന്നണിഗായകനാകാന്‍ അവസരംതേടിയിറങ്ങിയ കുളത്തുപ്പുഴ രവി ഇന്ന് മലയാളി അറിയുന്ന രവീന്ദ്രന്‍ മാസ്റ്ററായത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചുതന്നെയാണ്. തിരുവന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളജില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ കുളത്തൂപ്പുഴ രവിയെ കാത്തിരുന്നത് പട്ടിണിയും അലച്ചിലും മാത്രമായിരുന്നു. അവസരങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല. പിന്നീട് സംഗീത കോളജിലെ സഹപാഠിയായ യേശുദാസിനെ കണ്ടുമുട്ടിയത് ജീവിതം തന്നെ മാറ്റിമറിച്ചു. മലയാളിയുടെ സ്വന്തം ദാസേട്ടന്‍ രവീന്ദ്രന്‍ മാസ്റ്ററെ ചലച്ചിത്രഗാനശാഖയിലേക്ക് കൈപിടിച്ചുകയറ്റിയപ്പോള്‍ മലയാളി ആ പ്രതിഭയെ അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചറിയുകയായിരുന്നു.

ശശികുമാര്‍ സംവിധാനം ചെയ്ത ചുള എന്ന സിനിമയിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ അദ്യമായി സംഗീതസംവിധായകനാകുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആറാംതമ്പുരാന്‍ നന്ദനം, ഭരതം അങ്ങനെ നീളുന്നു രവീന്ദ്രസംഗീതത്തിന്റെ ശക്തി അറിയിച്ച സിനിമകളുടെ നീണ്ടനിര.

യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. മലയാളിക്ക് എക്കാലവും നെഞ്ചോട് ചേര്‍ത്തുവെക്കാവുന്ന നിരവധി ഹിറ്റുകളാണ് ഈ സഖ്യം സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകര്‍ന്നത് രവീന്ദ്രനാണ്. ആ സംഗീതത്തിന്റെ ഭാവവും താളവും ഈണവും മനസ്സിലാക്കിയ ശ്രോതാക്കള്‍ പിന്നീട് പാട്ടുകളുടെ കൂട്ടുകാരാകുകയായിരുന്നു. അതിനാല്‍ തന്നെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ മരണത്തിലേക്ക് നടന്ന അകന്നിട്ടും ഇന്നും രവീന്ദ്രസംഗീതം മലയാളിയുടെ മനസ്സില്‍ ഈണമീട്ടുന്നത്.

httpv://www.youtube.com/watch?v=NqoaBZY1Qe8