ഘര്‍വാപസിയുമായി ഹനുമാന്‍ സേന;കോഴിക്കോട് 24 പേരെ മതം മാറ്റി

single-img
3 March 2015

photoഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഘര്‍വാപസി ചടങ്ങില്‍ 24 പേരെ ഹിന്ദു മതത്തിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ 75 പേരെ കൂടി മതം മാറ്റി ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുമെന്ന് ഹനുമാന്‍സേന അറിയിച്ചു.

നിലവിളക്ക് കൊളുത്തിവെച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രതിജ്ഞ ചൊലിക്കുന്നതായിരുന്നു മതം മാറ്റ ചടങ്ങ്.മതം മാറിയവരെ ആദരിക്കുന്നതിനായ ചടങ്ങും ഹനുമാന്‍സേന സംഘടിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് നടന്ന ചുംബന സമരത്തോട് അനുബന്ധിച്ചാണു  ഹനുമാന്‍ സേന പ്രശസ്തമായത്.  ചുംബന സമരം നടത്തുന്നവരെ നഗ്നരാക്കി നടത്തിക്കുമെന്ന് ഹനുമാന്‍ സേന പറഞ്ഞിരുന്നു