അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരേ മണി ശങ്കര്‍ അയ്യർ

single-img
3 March 2015

afsalഅഫ്സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്ത്. അഫ്സല്‍ ഗുരുവിനെതിരേ മതിയായ തെളിവില്ലായിരുന്നു. നീതി നിഷേധമാണു നടന്നത്. അഫ്സല്‍ ഗുരുവിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണു തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്കിയിരുന്നില്ല. അഫ്സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കാഷ്മീരിലെത്തിക്കണമെന്നു ഭരണകക്ഷിയായ പിഡിപിയും ആവശ്യപ്പെട്ടിരുന്നു.