ചെറുകിട കര്‍ഷകരുടെയും ബി.പി.എല്‍. കുടുംബങ്ങളിലേയും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നൽകും :ധനമന്ത്രി കെ.എം. മാണി

single-img
2 March 2015

mചെറുകിട കര്‍ഷകരുടെയും ബി.പി.എല്‍. കുടുംബങ്ങളിലേയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുന്ന പദ്ധതി ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എം. മാണി .

 

ആദ്യഘട്ടമായി നടപ്പുവര്‍ഷം 1,500 പേര്‍ക്ക് ലാപ്‌ടോപ് നല്‍കും. ഇതിനായി അഞ്ചേകാല്‍ കോടി രൂപ അനുവദിച്ചു.കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.