പരിമിതികള്‍ ഉണ്ടാകാമെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ല:പന്ന്യന്‍ രവീന്ദ്രന്‍

single-img
2 March 2015

paniaynപരിമിതികള്‍ ഉണ്ടാകാമെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ലെന്നും എത്ര ശ്രമിച്ചാലും തനിക്ക് പികെവിയോ വെളിയമോ ചന്ദ്രപ്പനോ ആകാനാകില്ലെന്ന് സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.സംസ്‌ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ ആണ് പന്ന്യന്‍ വികാരാധീനനായത്.

 

വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ കാണുന്നെന്നും സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്കു പരിമിതികളുണ്ട്‌ എന്നും പന്ന്യന്‍ പറഞ്ഞു.തന്റെ കഴിവിന്റെ പരമാവധി നന്നായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെന്നാണു വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.