ക്വാറി സമരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു

single-img
2 March 2015

oomenക്വാറി സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമര സമിതിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടു.എന്നാൽ സമരാനുകൂലികളുടെ ആവശ്യങ്ങള്‍ പരിശോധിച്ച്​ തീരുമാനമെടുക്കാന്‍ ഉപസമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രി ചര്‍ച്ചയില്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ചെറുകിട ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.രണ്ടാ‍ഴ്ചക്കുള്ളില്‍ ചര്‍ച്ച ചെയ്ത്​ അന്തിമ തീരുമാനമെടുക്കുമെന്ന്​ കലക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു.

 
രണ്ടാ‍ഴ്ചയിലധികമായി തുടരുന്ന ക്വാറി ക്രഷര്‍ അസോസിയേഷനുകളുടെ സമരം കൊച്ചി മെട്രോ നിര്‍മ്മാണത്തെ ബാധിച്ച സാഹചര്യത്തിലാണ്​ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്​.