ഐ.സി.സി.യുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് തിരിച്ചടി
ഐ.സി.സി.യുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് തിരിച്ചടി. ശിഖര്‍ ധവാന് തന്റെ സ്ഥാനം നിലനിര്‍ത്തിയപ്പോൾ . കോലി നാലാം സ്ഥാനത്തുംക്യാപ്റ്റന് എം.എസ്. ധോനി പത്താം സ്ഥാനത്തുമാണ് ഇപ്പോള്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടിയ ധവാന് ഏഴാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് മുന്‍നിരയില്‍ നാലാം സ്ഥാനത്തുള്ളത് കോലി തന്നെ.
ടീം റാങ്കിങ്ങില്‍ ഇന്തള രണ്ടാമതാണ്. 120 പോയിന്റുള്ള ഓസ്ട്രേലിയയാണ് മുന്നില്‍. ഇന്ത്യയ്ക്ക് 116 പോയിന്റാണുള്ളത്. 113 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്.
ബൗളര്‍മാരായ മുഹമ്മദ് ഷമിയും അശ്വിനും നേട്ടമുണ്ടാക്കി. ഷമി 14 സ്ഥാനം മുകളില്‍ കയറി പതിനൊന്നാം സ്ഥാനത്തെത്തി. അശ്വിന് ആറ് സ്ഥാനങ്ങള്‍ മുകളില്‍ കയറി പതിനാറാമനായി.ഓള്‍റൗണ്ടര്‍മാരില്‍ ശ്രീലങ്കയുടെ തിലകരത്നെയാണ് ഒന്നാം സ്ഥാനത്ത്. ഷാക്കിബാണ് രണ്ടാമത്. ശ്രീലങ്കയുടെ തന്നെ ഏഞ്ചലോ മാത്യൂസ് മൂന്നാം സ്ഥാനം നിലനിര്‍ത്തി.