കാതൽ സൊല്ല നേരം ഇല്ലൈയിൽ തെന്നിന്ത്യൻ നടി ഇനിയ

single-img
2 March 2015

iകാതൽ സൊല്ല നേരം ഇല്ലൈ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി ഇനിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിൽ കോമഡിക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

 
ഒരു ജോലിക്കായി ഗ്രാമത്തിലെത്തുന്ന ആരോഗ്യ സംരക്ഷണ പ്രവർത്തകയുടെ വേഷമാണ് ഇനിയ അവതരിപ്പിക്കുന്നത്. പുതുമുഖമായ ഉദയകുമാറാണ് നായകന്റെ വേഷം അവതരിപ്പിക്കുന്നത്. കള്ളകുറിച്ചി ഗ്രാമത്തിൽ വച്ച് ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരുന്നതായും സംവിധായകൻ പറഞ്ഞു.

 
ഗ്രാമത്തിലെ എല്ലാവരും വളരെയധികം സഹകരണമുള്ളവരാണെന്ന് വ്യക്തമാക്കിയ സംവിധായകൻ ഗാനരംഗത്തിൽ ഗ്രാമവാസികളിൽ ചിലരും അഭിനയിച്ചെന്ന് പറഞ്ഞു.