തൃശൂരിൽ സി പി എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു,ഹര്‍ത്താൽ

single-img
2 March 2015

tതൃശൂര്‍ പാവറട്ടിയില്‍ വെട്ടേറ്റ സി പി എം പ്രവര്‍ത്തകന്‍ മരിച്ചു. തിരിനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബാണ് അക്രമത്തിനിരയായി കൊല്ലപ്പെട്ടത്.തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഷിഹാബിനെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഷിഹാബിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു.തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് സി പി എം ആഹ്വാനം ചെയ്തു.രാവിലെ 6 മുതല്‍ 6 വരെയാണ് ഹര്‍ത്താല്‍.പരീക്ഷകള്‍, പാല്‍, പത്രം, ആശുപത്രി , മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.