ജനീലിയ ഡിസൂസ സിനിമാരംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

single-img
2 March 2015

gബോളിവുഡ്‌ യുവനടി ജനീലിയ ഡിസൂസ സിനിമാരംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. സിനിമയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ജനീലിയ തന്നെ വെളിപ്പെടുത്തി. മുംബയിൽ പാംപേഴ്സിന്റെ പ്രചരണത്തിനിടെയാണ് ജനീലിയ മാദ്ധ്യമങ്ങളോട് മനസ് തുറന്നത്.

 
ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല. ചെറിയൊരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. അത് മാത്രമെ ഞാനും എടുത്തിട്ടുള്ളു. സിനിമ എന്നും എന്നെ സന്തോഷിപ്പിച്ചിട്ടേയുള്ളൂ. അതിനാൽ തന്നെ സിനിമയിലേക്ക് മടങ്ങുന്നതിൽ സന്തോഷമേയുള്ളൂ- ജനീലിയ പറഞ്ഞു.
ബോളിവുഡ് നടൻ റിതേഷ് ദേശ്‌മുഖിനെ ജനിലീയ വിവാഹം ചെയ്തത് 2012ലാണ്. ​ കഴിഞ്ഞ വർഷം നവംബറിൽ ജനിലീയ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.