മാന്യയായ ഒരു പെണ്ണ് രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങി നടക്കില്ല എന്ന് ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാൾ ആയ മുകേഷ്

single-img
2 March 2015

rapeഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാൾ, ക്രൂരതയ്ക്ക് ഇരയായി മരിച്ച പെൺകുട്ടിയെ കുറ്റപ്പെടുത്തി രംഗത്ത്. ‘ബലാത്സംഗത്തിൽ പുരുഷനെക്കാൾ ഉത്തരവാദി സ്ത്രീയാണ്. ബലാത്സംഗം നടത്തിയപ്പോൾ എതിർത്തതു കൊണ്ടാണ് അവളെ കൊല്ലേണ്ടി വന്നത്. അവൾ മിണ്ടാതെ അത് അനുവദിക്കണമായിരുന്നു. ഒരു കൈയടിച്ചാൽ ശബ്ദം കേൾക്കുമോ? മാന്യയായ ഒരു പെണ്ണ് രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങി നടക്കില്ല.

ആണും പെണ്ണും തുല്യരല്ല. പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത് വീട്ടു ജോലിയാണ്. അല്ലാതെ മോശം വസ്ത്രം ധരിച്ച് രാത്രി ഡിസ്‌കോയ്ക്ക് പോകലല്ല. ആകെ 20 ശതമാനം പെണ്ണുങ്ങളേ കാണൂ നല്ലവർ’ എന്ന് മുകേഷ് പറഞ്ഞു.
ലോക വനിതാദിനമായ മാർച്ച് എട്ടിന് ബി.ബി.സി വാർത്താ ചാനൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിക്കായി നൽകിയ അഭിമുഖത്തിലാണ് മുകേഷ് പരാമർശം നടത്തിയത്.