അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ പാർട്ടി നേതാക്കളെ കോൺഗ്രസ് നിയമിച്ചു

single-img
2 March 2015

ajഅഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ പാർട്ടി നേതാക്കളെ കോൺഗ്രസ് നിയമിച്ചു.ഡൽഹിയിൽ അജയ് മാക്കൻ , മഹാരാഷ്ട്രയിൽ അശോക് ചവാൻ,​ ജമ്മു കാശ്മീരിൽ ഗുലാം അഹ്മദ് മിർ,​ ഗുജറാത്തിൽ ഭരത്‌സിൻഹ് സോളങ്കി,​ തെലുങ്കാനയിൽ ഉത്തം റെഡ്ഡി എന്നിവർ ആണ് കോൺഗ്രസ്പാർട്ടി തലവൻമാർ .

എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് നിരുപത്തെ മുംബയ് റീജണൽ കോൺഗ്രസ് കമ്മിറ്റിയുടെ തലവനാക്കിയിട്ടുമുണ്ട്. ഗുജറാത്തിലെ അർജുൻ മോധ്‌വാദിയയ്ക്ക് പകരം മുൻ മുഖ്യമന്ത്രിയായ മാധവസിംഹ് സോളങ്കിയുടെ മകനും മുൻ കേന്ദ്ര മന്ത്രിയുമായ ഭരത്‌സിൻഹ് സോളങ്കിയാണ് ഗുജറാത്തിലെ പി.സി.സി തലവൻ.