ഉത്തരാഖണ്ഡിൽ പരാതികള്‍ ഇനി മുതൽ മുഖ്യമന്ത്രിയെ ഫോണിലൂടെ അറിയിക്കാം

single-img
2 March 2015

hariഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് പരാതികള്‍ ഇനി മുതൽ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ഫോണിലൂടെ അറിയിക്കാം. പരാതികള്‍ കേള്‍ക്കുന്നതിനൊപ്പം ഉടന്‍ നടപടിയുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി നല്കുന്ന ഉറപ്പ്. നിരവധിയാളുകളാണ് ഈ അവസരം പ്രയോജനപ്പെടുത്തി ഹരീഷ് റാവത്തിനോട് ഫോണിലൂടെ സംസാരിച്ചത്.
പരാതികള്‍ കേട്ടയുടന്‍ അതാത് ജില്ലാ ഭരണാധികാരികളോട് നടപടികളെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് ഹരീഷ് റാവത്ത് ഈ ജനപ്രിയ നടപടിയുമായി രംഗത്തെത്തിയത്.