അനുഷ്കയും ആര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സൈസ് സീറോ

single-img
2 March 2015

anuതെന്നിന്ത്യൻ താരം അനുഷ്കയും ആര്യയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ആണ് സൈസ് സീറോ . സ്ത്രീകളുടെ ഫിറ്റ്നസിനെ പറ്റിയും സൈസ് സീറോ ഫിഗറിനെപ്പറ്റിയും ചിത്രത്തിൽ ഹാസ്യാത്മകമായി പ്രതിപാദിക്കുന്നുണ്ട്.
ശ്രുതി ഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.പ്രകാശ് കൊവേലമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭരതും ഉർവശിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 
ഇതൊരു റൊമാന്റിക്‌ കോമഡി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് തെലുങ്ക് ഭാഷകളിലായാകും ചിത്രം നിർമിക്കുന്നത്.

 
അതേസമയം ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അനുഷ്ക ശരീരഭാരം കൂട്ടിയിട്ടുണ്ട്. പിന്നീട് കഥയുടെ പുരോഗതിക്ക് അനുസരിച്ച് ശരീരഭാരം കുറച്ച രീതിയിലും അനുഷ്കയെ കാണാം.ചെന്നൈയിലും ഹൈദരാബാദിലുമായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.