ജനകീയ മുഖവുമായി ജനങ്ങളിലേക്കിറങ്ങാന്‍ സി.പി.എം; ഇരിക്കല്‍ സമരത്തിന് പിന്തുണയുമായി സി.പി.എം

single-img
2 March 2015

Kalyan-Strike

നഗരത്തിലെ ചില ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാരെ ഇരിക്കാന്‍ അനുവദിക്കുന്നില്ല, ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നില്ല എന്നിങ്ങനെയുള്ള മാനുഷിക ധ്വംസനങ്ങള്‍ക്കെതിരെ സ്ത്രീജീവനക്കാര്‍ നടത്തുന്ന ഇരിക്കല്‍ സമരത്തിന് സി.പി.എം. പിന്തുണ.

ജില്ലയിലെ ടെക്സ്റ്റയില്‍ വ്യാപാര മേഖലയിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പ് ഇടപെടണമെന്നും അടിയന്തിരമായി ഉയര്‍ന്നുവന്ന പരാതികളില്‍ ഇടപെട്ട് ആവശ്യമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ഇരിക്കല്‍ സമരത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കല്ല്യാണ്‍ സാരീസിലെ തൊഴില്‍ പ്രശ്‌നവുമായി തൃശൂരില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അടുത്തിടെ എറണാകുളം കല്ല്യാണിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു. സോഷ്യല്‍ മീഡിയാ കൂട്ടായ്മ സംഘടിപ്പിച്ച ഈ സമരത്തിന് ശേഷമാണ് സി.പി.എം ജില്ലാ കമ്മറ്റി ഇരിക്കല്‍ സമരത്തിന് പിന്തുണയുമായി എത്തുന്നത്.