ഇതാണ് നമ്മുടെ ആരോഗ്യരംഗത്തെ അവസ്ഥ, ആശുപത്രി അധികൃതരുടെ പിഴവിന് വലിയ വില നല്‍കേണ്ടിവരികയാണ് ഈ പിഞ്ചുകുഞ്ഞ്

single-img
2 March 2015

unnadrfgdfmedതെറ്റുപറ്റി കഴിയുമ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് കൈയൊഴിയാം. പക്ഷേ അഭിനവ് എന്ന വെറും 50 ദിവസമായ പിഞ്ചുകുഞ്ഞിന്റെ ഭാവി എങ്ങനെയായിത്തീരുമെന്ന് ഈ ആശുപത്രി അധികൃതര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇരുകാലുകളുമില്ലാതെ പിറന്നുവീഴേണ്ടിവന്ന ഒരുനിര്‍ഭാഗ്യവാനാണ് ഈ പിഞ്ചുകുഞ്ഞ്. പലവട്ടം സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇത് ആശുപ്ത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നവജാത ശിശുവിന്റെ മാതാപിതാക്കള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ മലയാളം ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ആശുപത്രി അധികൃതരുടെ ചികില്‍സാപിഴവ് കുട്ടിയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന സ്ഥിതിയിലാണിപ്പോള്‍. അതേസമയം ഇത്തരം ഗുരുതരമായ വീഴ്ചയോട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല എന്നും ആരോപണമുണ്ട്. ആശുപത്രി അധികൃതരുടെ നോട്ടപ്പിഴവ് കാരണം വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താനായില്ല. അഞ്ച് ഏഴ് ഒന്‍പത് മാസങ്ങളില്‍ സ്‌കാന്‍ ചെയ്തു. ഈ ഒരു സ്‌കാനിലും കുട്ടിയുടെ വൈകല്യം ഡോക്ടര്‍മാര്‍ കണ്ടില്ലെന്നാണ് പരാതി. അതേസമയം അഞ്ചാംമാസത്തിലെ സ്‌കാനിങ്ങില്‍ മുതല്‍ അവയവങ്ങളുടെ വളര്‍ച്ച വ്യക്തമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുഞ്ഞിനേയും അമ്മയേയും എസ് എ ടി ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്ക് വിധേയരാക്കി . ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് നല്‍കിയ ചില മരുന്നുകള്‍ കുഞ്ഞിനെ ബാധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍.