ബിസിസിഐ പ്രസിഡന്റായി ജഗ്മോഹന് ഡാല്‍മിയയെ തെരഞ്ഞെടുത്തു
2 March 2015
ബിസിസിഐ പ്രസിഡന്റായി ജഗ്മോഹന് ഡാല്‍മിയയെ തെരഞ്ഞെടുത്തു. ഡാല്‍മിയ ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുന്നത്.
ചെന്നൈയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ ഏകപക്ഷീയമായാണ് ഡാല്‍മിയ തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റു സ്ഥാനത്തേക്കു ഡാല്‍മിയ മാത്രമാണു നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.