അമേരിക്കന്‍ പരീക്ഷണശാലയില്‍ നിന്നും മാരകമായ ബാക്ടീരിയ പുറത്തായി.

single-img
2 March 2015

_50998723_b236147-streptococcus_bacteria-splഅമേരിക്കന്‍ പരീക്ഷണശാലയില്‍ നിന്നും മാരകമായ ബാക്ടീരിയ പുറത്തായി.ടുലെയ്ന്‍ നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ബാക്ടീരിയ മോചിപ്പിക്കപ്പെട്ടതായി അമേരിക്കന്‍ പത്രമായ യുഎസ് ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. തെക്കു കിഴക്കന്‍ ഏഷ്യയിലും വടക്കന്‍ ഓസ്‌ട്രേലിയയിലുമാണ് ഈ ബാക്ടീരിയ കാണപ്പെടുക. മണ്ണിലും വെള്ളത്തിലും വസിക്കുന്ന ഇവ നേരിട്ടു മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരും. ഈ ബാക്ടീരിയയ്ക്ക് എതിരായ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണത്തിലായിരുന്നു ടുലേന്‍ അധികൃതര്‍ ഏര്‍പ്പെട്ടിരുന്നത്. അതിനിടയിലാണ് ബാക്ടീരിയ ചോര്‍ന്നത്.

635606510756783883-XXX-BIOLABS-IN-YOUR-BACKYARD-2823-71146512
ലാബിന് പുറത്തെ കൂട്ടിലടച്ചിരുന്ന നാല് കുരങ്ങുകള്‍ക്ക് രോഗബാധയുണ്ടായി. ഇതില്‍ രണ്ടെണ്ണത്തിനെ ദയാവധത്തിനിരയാക്കിയെന്നും യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തിനു ഭീഷണിയായ ബാക്ടീരിയ എങ്ങനെ പുറത്തുപോയി എന്നതിനെ കാരണം ഇപ്പോഴും കണ്ടെത്താനായിട്ടില്ല.