“ഖാൻ“മാരുടെ സിനിമ ഹിന്ദുക്കൾ ബഹിഷ്ക്കരിക്കണമെന്ന് ബിജെപി നേതാവ് സാധ്വി പ്രാചി

single-img
2 March 2015

56230a7c-7f34-4d65-b10e-353975eb4e5fwallpaper1ബോളിവുഡ് സിനിമയിലെ ഖാൻ ത്രയങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നിവരുടെ സിനിമകൾ ഹിന്ദുക്കൾ ബഹിഷ്ക്കരിക്കണമെന്ന് ബിജെപി നേതാവ് സാധ്വി പ്രാചി. ഡെറാഡൂണിൽ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി.ഹിന്ദുക്കളെക്കൂടാതെ രാഹുൽ ഗാന്ധിയ്ക്കും ഉണ്ട് സാധ്വി പ്രാചി യുടെ ഉപദേശം.രാഹുൽ ഒരു ഇന്ത്യക്കാരിയെ വിവാഹം ചെയ്യണമെന്നും സാധ്വി പ്രാചി ആവശ്യപ്പെട്ടു

ഖാൻ മാരുടെ സിനിമ ലവ് ജിഹാദാണ് പ്രചരിപ്പിക്കുന്നത് എന്ന് സാധ്വി പ്രാചി ആരോപിക്കുന്നു.ഹിന്ദുക്കൾക്ക് കൂടുതൽ മക്കളുണ്ടാവണമെന്ന ആവശ്യവും പ്രാചി മുന്നോട്ട് വച്ചു. ഹിന്ദുക്കളുടെ അംഗസംഖ്യ കുറഞ്ഞു വരികയാണ്. മറ്റു സമുദായങ്ങളുമായി തുലനം പാലിക്കുന്നതിന് ഹിന്ദുക്കൾക്ക് കൂടുതൽ മക്കളുണ്ടാവണം- പ്രാചി പറഞ്ഞു

നേരത്തെ മഹാത്മജിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത് അനുചിതമെന്ന് പറഞ്ഞ് വിവാദത്തിലായ ബിജെപി നേതാവ് കൂടിയാണു സാധ്വി പ്രാചി