ഞെട്ടറ്റു വീഴുന്ന ചലച്ചിത്ര ലോകത്തെ പ്രണയ വിവാഹങ്ങള്‍

single-img
2 March 2015

18-1418851314-collageനല്ല പെണ്ണായി തീര്‍ന്നിട്ടും ഭര്‍തൃസ്‌നേഹത്തിന്റെ ചുരത്താത്ത മാറിടങ്ങള്‍ മറയ്‌ക്കേണ്ടി വരുന്ന, വിട്ടൊഴിയേണ്ടി വരുന്ന നാര പ്രണയങ്ങള്‍, വിവാഹമോചനങ്ങള്‍. പ്രണയ വിവാഹങ്ങള്‍ ഇന്‍ഡ്യന്‍ സിനിമാരംഗത്ത് പ്രത്യേകിച്ചും മലയാള സിനിമാരംഗത്ത് കാലകാലങ്ങളായി ഉണ്ടായിട്ടുണ്ട്. നീണ്ട താരസംഗമ സാന്നിദ്ധ്യത്തില്‍ വിവാഹം ചെയ്ത് പൂത്തുലഞ്ഞ് അതിലും വേഗം ഞെട്ടറ്റ് വീഴുന്ന കാഴ്ചയും ശബ്ദവും ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയെടുത്ത് വരുമ്പോള്‍ സാമൂഹ്യ നീതിയുടെ കാഴ്ചപ്പാടുകള്‍ മറന്ന് സര്‍വശ്രേഷ്ഠമായി പ്രബലസമൂഹം കരുതിയിരുന്ന വ്യക്തികളുടെ അപക്വമായ തീരുമാനങ്ങള്‍ എല്ലാപേരെയും നിരാശരാക്കുന്നു.. ഇഷ്ടങ്ങളും ഇടപെടലുകളും മറ്റൊരു പൊട്ടിത്തെറിക്കു കാരണമായി ഇഴയകന്ന ഇണകള്‍ പിണങ്ങി പിരിയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യവുമുണ്ട്. അത് സമൂഹം അനിവാര്യമായും ആവശ്യപ്പെടുന്ന നീതിബോധമോ ആത്മശുദ്ധിയോ, അതായത് വ്യക്തി ശുദ്ധി ഇവര്‍ മെന്നഞ്ഞെടുക്കുന്ന സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കു മതിയോ? തികച്ചും വ്യക്തി കേന്ദ്രീകൃതമെന്ന് പറഞ്ഞ് സിവില്‍ സമൂഹത്തെ വെറും കാഴ്ചക്കാരും കേള്‍വിക്കാരുമാക്കി മാറ്റി നിര്‍ത്തുന്നത് അവരുടെ താല്ക്കാലികമായ ഒളിച്ചോട്ടമെന്ന് പറയേണ്ടിവരും. സിനിമയോടുള്ള പ്രതിബദ്ധത ജീവിക്കുന്ന ചുറ്റുപാടുകളോടും വേണ്ടേ? സമൂഹചലനത്തില്‍ നിസാരമെന്നു തോന്നിപ്പിക്കുന്ന പലതും സാമൂഹിക മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്ന് വിചാരണ ചെയ്യുന്നത് പോലെ താരങ്ങളുടെ ആരോഗ്യകരമല്ലാത്ത ഈ പ്രവണത ചോദ്യചെയ്യപ്പെടണം. ഇവര്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത എന്താണ്? ഇവര്‍ പടച്ചുവിടുന്ന സിനിമകള്‍ ആഹ്ലാദത്തോടെ നെഞ്ചേറ്റിയാല്‍ മാത്രം മതിയോ, സമൂഹത്തോടു ഒട്ടി നില്‍ക്കുന്ന ഇവര്‍ക്കും വേണം വ്യക്തിശുദ്ധി. ഏറ്റവും വലിയ തിരുത്തല്‍ ശക്തിയായ സിവില്‍ സമൂഹത്തിനു മുമ്പില്‍ ഇവര്‍ വ്യക്തമായ മറുപടി പറയേണ്ടിവരും ജീവിക്കുന്ന സമൂഹത്തോട്. താരതിടമ്പേറ്റി നടക്കുന്ന ആരാധകകൂട്ടായ്മയോടുള്ള ഉത്തരവാദിത്വം മറക്കാമോ?

Kavya-Marriage-Photos-_35_

തീപ്പൊരികള്‍ ഏറ്റുവാങ്ങി ആത്യന്തികമായ ഇര സ്ത്രീയെന്നതാണ് ദുരന്തകാഴ്ച. ലിംഗമേല്‍ക്കോയ്മയുടെ അടിമ.
ഏതു നിമിഷവും അപമാനവാക്കുകള്‍ തന്നെ തേടിയെത്തുമെന്ന പെണ്‍ പിറവിയ്ക്ക് മറ്റൊരു അര്‍ത്ഥതലം കൂടി ഉണ്ടോ? ഇവിടെയാണ് ആര് ആരെ നിയന്ത്രിക്കണമെന്നതിന്റെ പ്രസക്തി. വിശേഷക്രിയയുടെ നാഭീനാളബന്ധം മുറിച്ചെറിഞ്ഞ് പുറത്തു വരുന്ന താരങ്ങളെ ചോദ്യം ചെയ്യാനും, സമൂഹമദ്ധ്യത്തില്‍ സാന്നിദ്ധ്യം ഉറപ്പിച്ചു നില്‍ക്കുന്ന ഇവര്‍ ഇട്ടെറിഞ്ഞ് പോകുന്ന കുത്തിക്കെടുത്തുന്ന ബന്ധങ്ങള്‍, തലയില്ലാതെ വരുന്ന തലമുറയ്ക്ക് കാഴ്ച മരങ്ങളാകുന്നതിനെ ആരാധക കൂട്ടായ്മ ചോദ്യംചെയ്ത് നേര്‍വഴിയില്‍ എത്തിക്കാനും ചുമതലയുള്ളവരാകണം. ജീവിതത്തിലെ സങ്കീര്‍ണ്ണമായ പ്രതിസന്ധികളെയും ഒറ്റപ്പെടലിന്റെ ആഴങ്ങളെയും മനസ്സിലാക്കി വേര്‍പിരിയലിന്റെ ലാഘവബുദ്ധി ഉപേക്ഷിച്ച് ജീവിതത്തെ കൂടുതല്‍ ആത്മവിശ്വാസത്തോടെയും പക്വതയോടെയും കാണാന്‍ താരദമ്പതികള്‍ക്ക് കഴിയണം. നല്ല സിനിമകള്‍ എടുക്കുകയും, മികച്ച കഥാപാത്രങ്ങളായി ജീവിച്ച് ആസ്വാദക സമൂഹത്തെ കൈയിലെടുക്കുമ്പോലെ പ്രാധാന്യമുള്ളതാണ് ഇവരുടെ കുടുംബ ബന്ധങ്ങളും. അവിടെ ഇതിലും വലിയ താരമായി തീര്‍ന്ന് സമൂഹത്തിനു മാതൃകയാകണം. അടിസ്ഥാനപരമായ പാളിച്ചകള്‍, പ്രതിസന്ധികള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിവാഹമോചനമെന്ന പടര്‍ന്ന് കയറലിന്, അത്തരത്തിലുള്ള കുന്നിടിക്കല്‍ പ്രവണത അവസാനിപ്പിച്ച് സമൂഹത്തില്‍ അധിശത്വമുള്ള വലിയവരായി നിവര്‍ന്നു നില്‍ക്കാനുള്ള ഊക്ക് സംഭരണികളില്‍ നിന്നു വലിച്ചെടുക്കണം. അല്ലാതെ ആര്‍ഭാടപൂര്‍വം കൊണ്ടാടി മാധ്യമ ശ്രദ്ധയ്ക്ക് ശബ്ദവും ശക്തിയും പിടിച്ചുപറ്റിയ താരവിവാഹങ്ങള്‍ കുറച്ചുകഴിഞ്ഞ് പകിട്ട് നഷ്ടപ്പെട്ട് പിണങ്ങി പിരിയലിന്റെ മറ്റൊരു വലിയ വാര്‍ത്തയായി പത്രത്താളുകള്‍ കൈ അടക്കുമ്പോള്‍ ഇവിടെ താരങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്ന കൂട്ടായ്മകള്‍ പല്ലും നഖവും കൂര്‍പ്പിച്ച് തലയിലേറ്റിയ വിഗ്രഹത്തെ താഴെ ഇറക്കി ചോദ്യം ചെയ്ത് ശിക്ഷിക്കുമെന്നതിനു സംശയമില്ല. സ്ത്രീകള്‍ പല തരത്തിലുള്ള ആശങ്കകള്‍ അഭിമുഖീകരിക്കുന്ന വര്‍ത്തമാന സാഹചര്യമാണ് നമ്മുടെ മുമ്പിലുലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. സര്‍ഗ്ഗാത്മകമായ മനസ്സിനു മാത്രമേ തൊട്ടപ്പുറത്തുള്ള നിലവിളികളും ദുഃഖം അമര്‍ത്തിയുള്ള മനസ്സുകളെയും കാണാന്‍ കഴിയൂ.
പ്രണയ വിവാഹത്തിലെത്തി വളരെ നല്ല മാതൃകയായി ജീവിക്കുന്ന താരദമ്പതിമാരെ മറന്ന് കൊണ്ടല്ല ഇത് എഴുതുന്നത്. അവരെ സാക്ഷി നിര്‍ത്തി ഇങ്ങനെയും മലയാള സിനിമാരംഗത്ത് പ്രണയം പൂത്തുലഞ്ഞിട്ടുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇത്. കണ്ടതിനപ്പുറം പറയുമ്പോഴാണ് കാണികള്‍ കണ്ണ് തുറന്നു കാണുകയും അതിനുമപ്പുറം ചിന്തിക്കുകയും ചെയ്യുന്നത്. അവര്‍ക്കു മാത്രമേ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നാളെയുടെ ഭാഗമാകാന്‍ കഴിയുകയുള്ളൂ. നല്ല കുടുംബം നയിക്കുന്ന ചലച്ചിത്രകാര•ാര്‍ക്കു മാത്രമേ നാളത്തെ നല്ല സിനിമയുടെ അടിത്തറ ഇട്ട് സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തി പൊതു സമൂഹത്തില്‍ ഇടമുള്ളവരാകൂ. ആഗ്രഹിച്ചടുത്തവരുടെ വേര്‍പിരിയല്‍ പുരുഷനെക്കാളും കൂടുതല്‍ നോവേറ്റുന്നത് സ്ത്രീക്കാണ്. കണ്ണിനരികേ അടര്‍ന്നിറങ്ങുന്ന ചോര നമ്മള്‍ കാണണം. ഒഴുകി പടര്‍ന്ന പെണ്‍ കണ്ണീരിന്റെയും അമ്മമാരുടെ നിലവിളികളും ആര്യവര്‍ത്തത്തിനു അപരിചിതമല്ല. കുലധര്‍മ്മമെന്നു പറഞ്ഞ് ശത്രുവിന്റെ മുമ്പിലേയ്ക്ക് സ്വന്തം മക്കളെ എറിഞ്ഞുക്കൊടുത്ത് പിന്നെ തിരിച്ചുവരാത്തതില്‍ മനം ഉരുകി അലം കഴിച്ച ഇന്‍ഡ്യാചരിത്രത്തിലെ സ്ത്രീകളെ നാം ഓര്‍ക്കണം.

hqdefault (2)

എത്ര നാരിസ്തു പൂജന്‍ന്തേ
രമന്തേ തത്ര ദേവതാ

 

ആദരവ് അര്‍ഹിക്കുന്നവളാണ് സ്ത്രീ. എത്രയോ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ചലചിത്രഭാഷ നല്‍കിയവരുടെ ഭാഗത്തു നിന്നു തന്നെ ഇതൊക്കെ ഉണ്ടാകുന്നതാണ് ഏറെ ദുഃഖകരം. കണ്ടെടുത്തവരെ പാതിവഴിയില്‍ ഉപേക്ഷിച്ചുള്ള യാത്ര ഒരിക്കലും ന•യുടെ പാതയല്ല. കൈ കോര്‍ത്ത് ഒരിമിച്ച് യാത്ര തിരിച്ച സഹയാത്രികയെ ഇട്ടെറിഞ്ഞ് പോകുന്നവന്റെ ദുരന്തങ്ങള്‍ എത്രയോ സിനിമകളിലൂടെ നമ്മോടൊപ്പം പങ്ക് വച്ചവരാണിവര്‍ ഒരുപേരും എടുത്ത് വയ്ക്കാതെ തന്നെ വീണ്ടും എഴുതി പോകട്ടെ. ഈ വരികളിലൂടെ വായനക്കാര്‍ കണ്ണോടിക്കുമ്പോള്‍ പിണങ്ങി അകന്നവരുടെയും അകലാന്‍ കാത്തു നില്‍കുന്നവരുടെയും ചിത്രങ്ങള്‍ മറ്റൊരു ചലചിത്രമെന്ന പോലെ ആവിഷ്‌കരിച്ചെത്തുമെങ്കില്‍!!!!