സോനത്തിന് പന്നിപനി, പക്ഷേ സല്‍മാന് പേടിപ്പനി

single-img
2 March 2015

Sonam_Kapoor_Sridevi_at_singer_Raveenas_album_launchസോനത്തിനാണ് പന്നിപനിയെങ്കിലും യഥാര്‍ത്ഥത്തില്‍ വിറയ്ക്കുന്നത് സൂപ്പര്‍ താരം സല്‍മാന്‍ഖാനാണ്. ‘പ്രേം രത്തന്‍ ധ്യാന്‍ പായോ എന്ന ചിത്രത്തിന്റെ തെറ്റില്‍ വെച്ചാണ് നടി സോനം കപൂറിന് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ഈ ചിത്രത്തിലെ നായകനാണ് സല്‍മാന്‍ഖാന്‍. അതിനാല്‍ തന്നെ ചിത്രത്തില്‍ സോനത്തിനോട് ഏറ്റവുമധികം അടുത്തിടപഴകിയത് സല്‍മാനാണ്. അതോടെ സല്‍മാനും പന്നിപനി പേടിയിലാണ്. സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ എച്ച്1എന്‍1 പരിശോധനയ്ക്കു വിധേയരാക്കിവരികയാണ്. കടുത്ത ജാഗ്രതയാണ് സിനിമാ സെറ്റിലുള്ളവര്‍ പുലര്‍ത്തുന്നത്.

നടിക്ക് അസുഖം ബാധിച്ചെങ്കിലും സിനിമയുടെ ചിത്രീകരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മാസ്‌ക് ധരിച്ചാണ് റിഹേഴ്‌സല്‍ നടത്തുന്നതെന്നും ആയുര്‍വേദ പാനീയങ്ങളും ഹോമിയോപതിക് മരുന്നുകളും സെറ്റില്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വിദഗ്ധ ചികില്‍സയ്ക്കായി സോനം കപൂറിനെ എയര്‍ ആംബുലന്‍സില്‍ മുംബൈ കോകിലാ ബെന്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.