വി.എസ് ഇല്ലാതെ സി.പി.എം സംസ്ഥാന സമിതിയോഗം തുടങ്ങി

single-img
2 March 2015

akgcentre2സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്ത പുതിയ സി.പി.എം സംസ്ഥാന സമിതിയുടെ ആദ്യ യോഗം തുടങ്ങി. സിപിഎം രൂപീകരിച്ച ശേഷം വി.എസിന്റെ പേരില്ലാത്ത ആദ്യത്തെ സംസ്ഥാനസമിതിയാണിത്.

കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വി.എസ് യോഗത്തിനു എത്തിയില്ല.വി.എസ് ഉന്നയിച്ച ആവശ്യങ്ങളേക്കുറിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ വിശദീകരണം വന്നതിനു ശേഷം മാത്രമേ വി.എസ് യോഗങ്ങളില്‍ പങ്കെടുക്കൂ എന്നാണ് സൂചന.