റെഡ് വോളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ഒന്നരവയസ്സുകാരിയുടെ വീടിനു നേരെ ബോംബേറ്; ആർ.എസ്.എസ്-ബിജെപി സംഘത്തിനെതിരെ പോലീസിൽ പരാതി

single-img
2 March 2015

10422362_412604872237659_7737459496691488710_nസി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ റെഡ് വോളണ്ടിയർ മാർച്ചിൽ പങ്കെടുത്ത ഒന്നരവയസ്സുകാരി നിയയുടെ വീടിനു നേരെ ബോംബേറ്.ആക്രമണത്തിനു പിന്നിൽ ആർ.എസ്.എസ്-ബിജെപി സംഘമാണെന്ന് ആരോപിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൂത്തുപറമ്പിൽ നടന്ന സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നിയ താരമായിരുന്നു.സി.പി.എം നേതാക്കൾക്കൊപ്പം ചുവപ്പ് വേഷമണിച്ച നിയയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു