പന്ന്യന് പിന്‍ഗാമിയായി, കാനം രാജേന്ദ്രന്‍ ഇനി സിപിഐയെ നയിക്കും

single-img
2 March 2015

kanam-rajendran-Malayalamnewsഇനി സിപിഐ യെ കാനം രാജേന്ദ്രന്‍ നയിക്കും. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. അവസാന നിമിഷംവരെ മത്സരത്തിന്റെ പ്രതീതി ഉയര്‍ത്തിയെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശപ്രകാരം കെ.ഇ. ഇസ്മായില്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.

ഇസ്മായീല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറാവാതിരുന്നതോടെയാണ് മത്സരമുണ്ടാകുമെന്ന പ്രതീതി ഉണ്ടായത്. ഇതിനായി രഹസ്യ ബാലറ്റ് വരെ തയാറാക്കുകയും ചെയ്തിരുന്നു. 89 അംഗ സംസ്ഥാന കൗണ്‍സിലില്‍ 56 പേരുടെ പിന്തുണയുണ്ടെന്ന് കാനം വിഭാഗം അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ഇസ്മായിലിനെ പിന്തരിപ്പിച്ചതോടെ മത്സരം ഒഴിവാകുകയായിരുന്നു. സിപി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും.