രാഹുല്‍ ഗാന്ധിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

single-img
2 March 2015

rahulകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. പ്രാദേശിക വക്കീലായ അശോക് പാണ്ഡെയാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷയെ മുന്‍നിര്‍ത്തി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലിനെ കാണാതായത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഗാന്ധി ഇന്ത്യയുടെ പ്രത്യേക സുരക്ഷാ സേനയുടെ സൗകര്യം അനുഭവിച്ച വ്യകതിയാണ് രാഹുലെന്നും കൃത്യമായ വിവരം ലഭിക്കാത്ത രീതിയില്‍ അദ്ദേഹത്തെ കാണാതായിരിക്കുന്നത് സര്‍ക്കാരിന്റെ തന്നെ പ്രതിഛായയെ ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ രാഹുല്‍ ഗാന്ധി മതിയായ സുരക്ഷയിലല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനായി അദ്ദേഹം എവിടെയാണെന്ന് വ്യക്തമാകണമെന്നുമാണ് പാണ്ഡേ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.