സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നും 58 ആയി ഉയര്‍ത്തുന്നു

single-img
2 March 2015

Secretariat

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവെച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും വിദഗ്ധ റിപ്പോര്‍ട്ടുകളും പല തവണ വന്നിട്ടും പിടികൊടുക്കാതിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്തുത തീരുമാനമടങ്ങിയ ഫയലില്‍ ഒപ്പിടുകയായിരുന്നു.

മന്ത്രിസഭാ തീരുമാനമായിട്ടല്ലതെ വരാന്‍പോകുന്ന ധനമന്ത്രിയുടെ ബജറ്റിലാ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതു സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധനമന്ത്രി കെ. എം മാണിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഇനിമുതല്‍ പെണ്‍ഷന്‍പ്രായം 56 വയസ്സില്‍ നിന്നും 58 വയസ്സായി ഉയരും. ഈ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.