അധികാരം കയ്യില്‍ വന്നപ്പോള്‍ ഒടുവില്‍ ആംആദ്മിയിലും അത് സംഭവിക്കുന്നു; അധികാര വടംവലിയുടെഭാഗമായി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിവിടുന്നു

single-img
1 March 2015

Kejriwal at Delhi Assembly

അധികാരം കൈയ്യിലെത്തിയതോടെ ആം ആദ്മി പാര്‍ട്ടിയിലും ഭിന്നത രൂക്ഷം. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് നിനില്‍ക്കുന്നത്. ആം ആദ്മി രൂപികരണത്തില്‍ കെജരിവാളിനൊപ്പം പ്രധാന പങ്ക് വഹിച്ച യോഗേന്ദ്ര യാദവും പ്രശാന്ത് ഭുഷണും ആണ് കെജരിവാളിനെതിരെ രംഗത്ത് എത്തിയിരിയ്ക്കുന്നത്. ഇരുവരും ഉടന്‍ രാഷ്ട്രിയകാര്യ സമിതിയില്‍ നിന്ന് രാജിവയ്ക്കും എന്നാണ് സൂചന.

പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളെ കെജരിവാള്‍ മാനിക്കുന്നില്ലെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ കെജരിവാള്‍ പങ്കെടുത്തിരുന്നില്ല. പകരം കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ദൂതന്‍ വഴി യോഗത്തെ താത്പര്യമറിയിക്കുകയാണ് കേജരിവാള്‍ ചെയ്തത്.

കണ്‍വീനര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കാതെ മറ്റ് ചിലരെ ഏല്‍പ്പിക്കാനുള്ള കെജരിവാളിന്റെ നീക്കമായാണ് ഇതിനെ വിമത നേതാക്കള്‍ കാണുന്നത്. അതേസമയം പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നത ഉടന്‍ പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു മുതിര്‍ന്ന നേതാവായ അഡ്മിറല്‍ എല്‍ രാംലാല്‍ രംഗത്തെത്തി. കെജരിവാള്‍ പ്രശാന്ത്ഭൂഷണ്‍ യോഗേന്ദ്രയാദവ് തുടങ്ങിയവര്‍ക്ക് നിലവിലുള്ള സാഹചര്യത്തിലുള്ള കടുത്ത അത്യപ്തി വ്യക്തമാക്കി രാംലാല്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.