ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു പുതിയ കൂട്ടുകെട്ടിന് തുടക്കം; ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു 

single-img
1 March 2015
modi_mufti_759ഒടുവില്‍ കാശ്മീരിലും ബി.ജെ.പി ചരിത്രമെഴുതി. ഏറെക്കാലം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രൗഡഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയ്യിദ്  രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തു. മുഫ്തിക്കൊപ്പം 25 മന്ത്രിമാരും ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബിജെപിയുടെ 12 ഉം പിഡിപിയുടെ 12 അംഗങ്ങളും മുഫ്തിക്കൊപ്പം മന്ത്രിമാരായി അധികാരമേല്‍ക്കും. ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ ബിജെപിക്ക് നല്‍കും.അടുത്ത 5 വര്‍ഷത്തേക്കുളള പൊതുമിനിമം പരിപാടി സത്യപ്രതിജ്ഞക്കു ശേഷം പുറത്തിറക്കും.തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹര്യത്തില്‍ ബിജെപിയും പിഡിപിയും സഖ്യധാരണയുണ്ടാക്കിയെങ്കിലും ആശയപരമായ ഭിന്നതകള്‍ കാരണം തീരുമാനം വൈകുകയായിരുന്നു.
തുടര്‍ന്ന് പല ഘട്ടങ്ങളായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തര്‍ക്ക വിഷയങ്ങളില്‍ ധാരണയായത്. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദും തമ്മില്‍ ചര്‍ച്ച നടത്തിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തെളിഞ്ഞത്.