സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകനെയും വിസ്തരിക്കമെന്ന് വിഎസ്

single-img
27 February 2015

vsസോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകനെ വിസ്തരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്‍ ജുഡീഷ്യല്‍ കമ്മിഷന് മുന്‍പാകെആവശ്യശപ്പട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ വിസ്തരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന കമ്മീഷന്റെ സിറ്റിംഗിലാണ് ചാണ്ടി ഉമ്മനേയും മുഖ്യമന്ത്രിയുടെ ഓഫിസിലെ വനിതാ സുരക്ഷാ ജീവനക്കാരെയും വിസ്തരിക്കണമെന്ന് വി.എസ്. പറഞ്ഞത്. ഇവര്‍ക്ക് സരിതയെക്കുറിച്ച് അറിയാമെന്നും വി.എസ്. കമ്മീഷനോട് പറഞ്ഞു.

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൊഴിയും നേരത്തെ പ്രതിപക്ഷ എംഎല്‍എമാരായ തോമസ് ഐസക്, വി.എസ്.സുനില്‍കുമാര്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സോളര്‍ വിവാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്നാണ് കമ്മിഷന്‍ പരിശോധിക്കുന്നത്.