ബാര്‍ കോഴക്കേസ്; ബാറുടമകളെ ലോകായുക്ത വിസ്തരിക്കും

single-img
24 February 2015

bar-kerala2208 ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകളെ ലോകായുക്ത വിസ്തരിക്കും. ബാറുടമകളായ ബിജുരമേശ്, രാജ്കുമാര്‍ ഉണ്ണി, ജോണ്‍ കല്ലാട്ട്, സജു ഡൊമനിക് എന്നിവരെ സാക്ഷികളായി വിസ്തരിക്കാനാണ് ലോകായുക്ത തീരുമാനിച്ചു.

രണ്ടു ഘട്ടങ്ങളിലായാകും ഇവരെ വിസ്തരിക്കുക. എസ് പി ആര്‍ സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത തീരുമാനം. മാര്‍ച്ച് ആറിന് രാവിലെ രാജ്കുമാര്‍ ഉണ്ണിയും സജു ഡൊമനിക്കും മാര്‍ച്ച് ഒമ്പതിന് ജോണ്‍ കല്ലാട്ടും ബിജുരമേശും ഹാജരാകണമെന്നാണ് ലോകായുക്ത നിര്‍ദേശം.