മദര്‍ തെരേസയുടെ സേവനങ്ങളുടെ മുഖ്യ ലക്ഷ്യം മതംമാറ്റമായിരുന്നു- ആർഎസ്എസ് മേധാവി മോഹന്‍ഭാഗവത്

single-img
24 February 2015

mohan-bhagwatഭരത്പൂര്‍: മദര്‍ തെരേസ പാവങ്ങള്‍ക്കുവേണ്ടി ചെയ്ത സേവനങ്ങളുടെ മുഖ്യ ലക്ഷ്യം മതംമാറ്റമായിരുന്നു എന്ന് ആർഎസ്എസ് മേധാവി മോഹന്‍ഭാഗവത്. പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയായിരുന്നു മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തോടെയല്ലായിന്നെങ്കിൽ അവരുടെ പ്രവര്‍ത്തനം നല്ലതെന്ന് പറയാന്‍ കഴിയുമായിരുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അപ്‌നാ ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

മതപരിവര്‍ത്തനത്തെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നതെന്നും. സേവനത്തിന്റെ പേരില്‍ മതംമാറ്റം നടത്തുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന് വിലയില്ലാതാകും. അപ്‌ന ഘറിന്റെ പ്രവര്‍ത്തനം ഈ രീതിയിലുള്ളതല്ല. നിര്‍ധനരേയും അശരണരേയും സഹായിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അപലപിച്ചു. മദറിനൊപ്പം കുറച്ചുനാള്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഭാഗവതിന്റെ പരാമര്‍ശം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.