അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവച്ചു

single-img
24 February 2015

Busസ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവച്ചു.തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ബസ് സമരം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

5,000 രൂപയുടെ വര്‍ധന ആവശ്യപ്പെട്ടാണു തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു.