ഞങ്ങള്‍ സഖാവിനെ തള്ളിപ്പറയാന്‍ തയ്യാറല്ല, വിഎസിനെ സംസ്ഥാനകമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയത് കടുത്ത എതിര്‍പ്പ് മറികടന്ന്

single-img
24 February 2015

VS_0വിഎസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത എതിര്‍പ്പ് മറികടന്ന്. വിഎസിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എതിര്‍ത്ത് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒമ്പത് പേരാണ് വിഎസിനെ ഒഴിവാക്കിയതിനെ എതിര്‍ത്തത്. കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ, ജെ മേഴ്‌സികുട്ടി, സി കെ ശശീന്ദ്രന്‍, സി.കെ സദാശിവന്‍, സി എസ് സുജാത, എം ചന്ദ്രന്‍, കെ എന്‍ രവീന്ദ്രനാഥ്, പിരപ്പന്‍ക്കോട് മുരളീ എന്നിവരാണ് വിഎസിനെ ഒഴിവാക്കിയതിനെ എതിര്‍ത്തത്. സംസാരിച്ചത്.

കമ്മിറ്റിയില്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പിണറായി വിജയന്‍ ക്ഷുഭിതനായി. എല്ലാവരോട് തങ്ങളുടെ അഭിപ്രായം പറയാന്‍ പിണറായി നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വിഎസിനെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്.