എന്തിനിങ്ങനെ നാണംകെടണം, ഷോപ്പിംഗിന് പോയ കോണ്‍ഗ്രസ് എം.പി ക്കായി എയര്‍ഇന്ത്യ വിമാനം വൈകിപ്പിച്ചത് മുക്കാല്‍ മണിക്കൂര്‍

single-img
24 February 2015

renuka_350_022315103858എയര്‍ഇന്ത്യയെ ചുറ്റിപ്പറ്റി ഓരോ നാണംകെട്ട സംഭവവും പുറത്തുവരുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു ‘ എന്തിനാ ഇത്തരത്തിലൊരു വിമാനക്കമ്പനി’ . അഞ്ച് മിനിറ്റ് വൈകിയതിന്റെ പേരില്‍ യാത്രക്കാരെ ശകാരിക്കുന്ന എയര്‍ഇന്ത്യയ്ക്ക് ഉന്നതരുടെ മുമ്പില്‍ മുട്ടിടിക്കുന്നു എന്നതാണ് അവസ്ഥ. അത് വെളിവാക്കുന്ന ഒരു സംഭവം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കോണ്‍ഗ്രസ് എം.പി ഷോപ്പിംഗ് തിരക്കിലായതിനാല്‍ എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. ഒരു കേന്ദ്ര മന്ത്രിയും ഒരു സുപ്രീം കോടതി ജഡ്ജിയും അടക്കമുള്ള യാത്രക്കാരെ കാത്തു നിര്‍ത്തിയശേഷമാണ് ദില്ലിയില്‍നിന്ന് ഹൈദരാബാദിലേക്ക് പോവേണ്ട വിമാനം വൈകിയത്. കഴിഞ്ഞ വെള്ളിയാഴചയാണ് സംഭവം. മുന്‍ കേന്ദ്ര മന്ത്രിയും തെലങ്കാനയില്‍നിന്നുള്ള രാജ്യസഭാ എം.പിയുമായ രേണുക ചൗധരിക്കു വേണ്ടിയാണ് ചിക്കാഗോ ദില്ലി ഹൈദരാബാദ് വിമാനം വൈകിച്ചത്. വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുക്കാല്‍ മണിക്കൂര്‍ വൈകിയത്. പല തവണ അനൌണ്‍സ് ചെയ്തിട്ടും എം.പി വരാത്തതിനെതുടര്‍ന്ന് അവര്‍ക്കു വേണ്ടി വിമാനം കാത്തിരിക്കുകയായിരുന്നു.

അതേസമയം താന്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു എന്ന ആരോപണം എം.പി നിഷേധിച്ചു. കഴിഞ്ഞ ദിവസം പൈലറ്റ് ശിവരാത്രി തൊഴാന്‍ പോയതിനെതുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.