കർഷക വിരുദ്ധമായ കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ അണ്ണ ഹാസാരെയുടെ സമരം;കേജരിവാളിനും രാഹുല്‍ ഗാന്ധിക്കും പ്രക്ഷോഭ സമരത്തിനു ക്ഷണം

single-img
23 February 2015

anna-hazare-interview-on-lokpal-billകേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് ഗാന്ധിയന്‍ അണ്ണ ഹസാരെ. ഓര്‍ഡിനന്‍സിനെതിരെ രണ്ട് ദിവസത്തെ സമരം നടത്തിവരികയാണ് ഹസാരെ.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രക്ഷോഭ സമരത്തിലേക്ക് ക്ഷണിച്ചു പക്ഷേ അവര്‍ തനിക്കൊപ്പം വേദിയിലിരിക്കരുതെന്നും ആവശ്യപ്പെട്ടു. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ക്കിരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു അരവിന്ദ് കേജരിവാളിനെയും രാഹുല്‍ ഗാന്ധിയെയും പ്രക്ഷോഭ സമരത്തിനു ക്ഷണിച്ചത്.കേജരിവാളുമായി ഫോണില്‍ സംസാരിച്ചുവെന്നും ഒരു കാര്‍ഷീക രാജ്യമായ ഇന്ത്യയില്‍ കര്‍ഷകരെ ദ്രോഹിക്കുമ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അവര്‍ക്കൊപ്പം നിലകൊള്ളണമെന്നും ഹസാരെ പറഞ്ഞു