വായില്‍ വരുന്നത് എന്തും വിളിച്ചുപറയരുത്, വിഎസിനെ പ്രകോപിപ്പിക്കരുതെന്ന് നേതാക്കള്‍ക്ക് പിബി നിര്‍ദേശം

single-img
23 February 2015

VS_0വീണ്ടും വീണ്ടും വിമര്‍ശനം ഉന്നയിച്ച് വിഎസിനെ പ്രകോപിപ്പിക്കരുതെന്ന് സംസ്ഥാന നേതാക്കള്‍ക്ക് പിബി നിര്‍ദേശം. പ്രകോപനം സൃഷ്ടിച്ച് വിഎസിനെ കടുത്ത നിലപാടിലേക്ക് എത്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പിബി യുടെ മുന്നറിയിപ്പ്. നേരത്തെ പൊതുചര്‍ച്ചയില്‍ വിഎസിന് നേരെ രണ്ടാം നിര നേതാക്കള്‍പോലും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. യുവനേതാക്കള്‍ പലരുടെയും വിമര്‍ശനം കടന്നുപോയെന്നും മുതിര്‍ന്ന നേതാക്കള്‍ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കും എന്നും പിബി വൃത്തങ്ങള്‍ പറഞ്ഞു. വിഎസിന്റെ മറുപടി
തൃപ്തികരമല്ലാത്തതിനാല്‍ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല.

ജനറല്‍ സെക്രട്ടറി വിളിച്ചാല്‍ വരാത്ത വ്യക്തിയെ എങ്ങനെ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും നേതാക്കള്‍ ചോദിച്ചു. വിഎസിന് എതിരായ സെക്രട്ടേറിയറ്റിന്റെ പ്രമേയം മാര്‍ച്ച20ന് പിബി ചര്‍ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റി 21, 22, 23 തീയതികളിലും ചേരും. രമ്യമായി പരിഹരിക്കാന്‍ കഴിയും എന്നാണ് വിശ്വാസമെന്നും പിബി വൃത്തങ്ങള്‍ വ്യക്തമാക്കി.