സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വി.എസിനെ ഒഴിവാക്കി

single-img
23 February 2015

VS_0പുതിയ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വി.എസ്സിനെ ഒഴിവാക്കി. വി.എസ് അച്യുതാനന്ദന്‍, എം.എ ബേബി, പാലോളി മുഹമ്മദ്കുട്ടി, എം.എം ലോറന്‍സ്, ടി ശിവദാസമേനോന്‍, സി.ടി കൃഷ്ണന്‍, വി.ആര്‍ ഭാസ്‌കരന്‍, എ.കെ നാരായണന്‍, എം.കെ ഭാസ്‌കരന്‍ എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

88 അംഗങ്ങളാണ് പുതിയ കമ്മിറ്റിയിൽ. ഒരു സ്ഥാനം ഒഴിച്ചിടുകയും ചെയ്തിട്ടുണ്ട്.സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ്സിനെ ഒരു കാരണവശാലും ഇനി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന ഉറച്ചനിലപാടാണു സംസ്ഥാന നേതൃത്വം സ്വീകരിച്ചത്

 

വി.ശിവന്‍കുട്ടി, എന്‍.എന്‍ കൃഷ്ണദാസ്, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, എം.സ്വരാജ്, സുസന്‍ കോടി(കൊല്ലം), കൊല്ലയില്‍ സുദേവന്‍, പി.നന്ദകുമാര്‍, കെ. സജീവന്‍, കെ.പി ഉദയഭാനു, സജി ചെറിയാന്‍, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എസ്.എഫ്.ഐ പ്രസിഡന്റ് ശിവദാസന്‍ തുടങ്ങിയവരാണ് പുതുതായി കമ്മിറ്റിയിലെത്തുന്നത്.