ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേറ്റു

single-img
23 February 2015

Nitish-kaw--621x414@LiveMintബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാംതവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ഇദ്ദേഹത്തോടൊപ്പം 22 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗത്താല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജെ.ഡി.യു.വിനെ പിന്തുണയ്ക്കുന്ന ആര്‍.ജെ.ഡി., കോണ്‍ഗ്രസ്, സി.പി.ഐ. എന്നിവര്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു.വിന് കനത്ത തിരിച്ചടിയേറ്റതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജിവെച്ചത്. തുടര്‍ന്ന് വിശ്വസ്തനായ മഞ്ജിയെ പിന്‍ഗാമിയാക്കി. എന്നാല്‍, പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഇതോടെ ഭൂരിപക്ഷം തെളിയിക്കാനാവാതെ മാഞ്ചി രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത്.