ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ദക്ഷിണാഫ്രിക്കന്‍ ടീമിന് പിഴ

single-img
23 February 2015

southafricaഇന്ത്യയ്‌ക്കെതിരെ തോറ്റിട്ടില്ലെന്ന റിക്കോര്‍ഡ് നഷ്ടപ്പെട്ടതിന് പുറമേ ദക്ഷിണാഫ്രിക്കന്‍ ടീമിന് നാണക്കേടും. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനവും നായകന്‍ എബി ഡി വില്യേഴ്‌സിന് 10 ശതമാനവുമാണ് പിഴയടക്കാന്‍ മാച്ച് റെഫറി വിധിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യക്കെരെ അമ്പത് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ലെന്നും അടുത്ത മത്സരത്തിലും കുറഞ്ഞ് ഓവര്‍ നിരക്ക് തുടര്‍ന്നാല്‍ എബി ഡി വില്യേഴ്‌സിന് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുമെന്നും മാച്ച് റഫറി ജെഫ് ക്രോ അറിയിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42 ഓവറില്‍ 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.